National
ന്യൂഡൽഹി: കൊലക്കേസിൽ പ്രതിയെ വെറുതെവിട്ട് അലഹബാദ് ഹൈക്കോടതി. 42 വർഷം മുമ്പുള്ള കൊലക്കേസിലാണ് പ്രതി ധനീറാമിനെ കോടതി വെറുതെവിട്ടത്. ഇപ്പോൾ 100 വയസുള്ള പ്രതിയെ സംശയത്തിന്റെ ആനുകൂല്യം നൽകിയും അപ്പീൽ തീർപ്പാക്കുന്നതിലെ അസാധാരണമായ കാലതാമസവും ചൂണ്ടിക്കാട്ടിയുമാണ് വെറുതെവിട്ടത്.
ജസ്റ്റീസുമാരായ ചന്ദ്രധാരി സിംഗ്, സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, 1984ൽ ഹമീർപുർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി പ്രതിയെ വെറുതെ വിടുകയായിരുന്നു. വിചാരണക്കോടതിയുടെ വിധിക്കെതിരായ ധനീറാമിന്റെ അപ്പീൽ ഹൈക്കോടതിയിൽ 40 വർഷത്തിലേറെയായി തീർപ്പാക്കാതെ തുടരുകയായിരുന്നു.
Kerala
കണ്ണൂർ: പറശിനികടവിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ചെറുകുന്ന് അയ്യോത്ത് സ്വദേശി സീമ (50) ആണ് മരിച്ചത്.
സീമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ലോഡ്ജിൽ ഒപ്പം ഉണ്ടായിരുന്ന അയൽവാസി കെ.പി. വിജയനെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിയാണ് വിജയൻ.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിമുതല്‍ ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് സീമയും വിജയനും പറശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരം മുറി പൂട്ടി വിജയന് പുറത്തുപോയി. ഇയാള്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതിന് ശേഷം പോലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് സീമയെ മരിച്ച നിലയില്‍ കണ്ടൈത്തിയത്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനോട് പറഞ്ഞു. സീമയുടെ മൃതദ്ദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
National
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ഡെലിവറി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികൾ പിടിയിൽ. പട്പർഗഞ്ച് സ്വദേശി അരുൺ രാജ് (22) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 8.15ഓടെ പാണ്ഡവ് നഗറിൽ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം അരുൺ രാജുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.
പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അരുൺ രാജിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Kerala
ചേർത്തല: പള്ളിപ്പുറത്ത് അമ്പിളി എന്ന യുവതിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2024 മേയ് 18നാണ് കൊലപാതകം നടന്നത്. തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ കുടുംബവഴക്കിനെത്തുടർന്നു രാജേഷ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു സമീപം കടകളിലെ കളക്ഷൻ എടുക്കുകയായിരുന്ന അമ്പിളിയുമായി ബൈക്കിലെത്തിയ പ്രതി തർക്കമുണ്ടാക്കി. തുടർന്നു കത്തിയെടുത്ത് കഴുത്തിലും മുതുകിലും കുത്തുകയായിരുന്നു. മൂന്നു കുത്തുകളേറ്റു. അമ്പിളിയുടെ കൈയിലുണ്ടായിരുന്ന കളക്ഷൻ തുകയുമായി ഇയാൾ സ്ഥലംവിട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ രാജേഷിനെ പിന്നീട് കഞ്ഞിക്കുഴിയിലെ ബാറിൽനിന്നാണ് പിടികൂടിയത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്.
Kerala
കണ്ണൂർ: കണ്ണൂർ പിണറായിയിൽ ജ്യോത്സ്യനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കേസിൽ പ്രതിയായ എരഞ്ഞോളി സ്വദേശി സി.കെ. റമീസിന് തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പിഴത്തുക കൊല്ലപ്പെട്ട കുഞ്ഞിരാമൻ ഗുരുക്കളുടെ ഭാര്യയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പാറപ്രം സ്വദേശി കുഞ്ഞിരാമൻ ഗുരുക്കളെ 2012ലാണ് ജോത്സ്യാലയത്തിൽ വച്ച് റമീസ് കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
ഫെബ്രവരി 26ന് കുഞ്ഞിരാമൻ ഗുരുക്കൾ മരിച്ചു. വ്യക്തിരമായ കാര്യങ്ങൾക്ക് ജോത്സ്യനെ ഇടയ്ക്കിടെ കണ്ട റമീസ് പലകുറി പണവും നൽകിയിരുന്നു. എന്നാൽ റമീസ് ഉദ്ദേശിച്ച കാര്യം നടന്നില്ല. തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
Kerala
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് വൻ പോലീസ് സംഘത്തിന്റെ അകമ്പടിയോടെ തെളിവെടുപ്പ് നടത്തിയത്.
ജനരോഷം മൂലം രണ്ട് തവണ മാറ്റി വെച്ച തെളിവെടുപ്പാണ് കനത്ത സുരക്ഷാ സന്നാഹത്തോടെ നടത്തിയത്. കഴിഞ്ഞ നാലിനാണ് എംസി റോഡിൽ കിളിമാനൂർ പാപ്പാലക്ക് സമീപം ദമ്പതികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിനെ അമിത വേഗത്തിലെത്തിയ ഥാർ ജീപ്പ് ഇടിച്ച് തെറിപ്പിക്കുന്നത്.
തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. അപകടത്തിനുശേഷം നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ തടഞ്ഞ് വിഷ്ണുവിനെ പിടികൂടി പോലീസിൽ ഏല്‍പ്പിച്ചെങ്കിലും കേസെടുക്കാതെ ഇയാളെ വിട്ടയക്കുകയായിരുന്നു.
തുടർന്ന് ഒളിവിൽപ്പോയ പ്രതിയെ പാറശാലയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനത്തിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഐഡികാര്‍ഡുകള്‍ ലഭിച്ചെങ്കിലും ഇവർക്ക് കൃത്യത്തിൽ പങ്കില്ലെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: രാജാജി നഗർ മാർക്കറ്റിനകത്തുവച്ചു കോർപറേഷൻ ജീവനക്കാരൻ ഷിബു രഞ്ജനെ(40) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജാജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത്തിന്(46) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം
നാലാം അഡീഷണൽ സെഷൻസ് ജഡ്ജി അനസിന്റേതാണ് ഉത്തരവ്.
2021 ഒക്ടോബർ ഏഴിന് രാത്രി എട്ടിന് രാജാജി നഗർ മാർക്കറ്റിൽ ഹൈമാസ്റ്റ് വിളക്കിനു സമീപത്തു വച്ചാണ് ഷിബു രഞ്ജനു കുത്തേറ്റത്. തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരും ബന്ധുക്കളുമായ ഷിബു രഞ്ജനും പ്രതിയും തമ്മിൽ ജോലി, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നു പ്രതി ഷിബുവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി
ഷിബു മരിച്ചു. കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിക്കുകയും 70 രേഖകൾ തെളിവിനു ഹാജരാക്കുകയും ചെയ്തു പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.
Kerala
കോഴിക്കോട്: മാളിക്കടവ് കൊലപാതകത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി പ്രതി വൈശാഖൻ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഇതിനുശേഷം യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൃത്യത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞാണ് യുവതിയെ വൈശാഖൻ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തിയത്.
ഇതിനായി രണ്ട് കുരുക്കുകൾ തയാറാക്കിയ വൈശാഖൻ യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുക്കിയ ശേഷം സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. 16 വയസുമുതൽ പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഡയറി കുറിപ്പുകളും പോലീസിന് ലഭിച്ചിരുന്നു.
ഇതേ തുടർന്ന് വൈശാഖനെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പ്രതിയുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിക്കും.
National
ചണ്ഡിഗഡ്: അധോലോക കുറ്റവാളി ഗോൾഡി ബ്രാറിന്റെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പഞ്ചാബിലെ മൊഹാലിയിൽ സീനിയർ പോലീസ് സൂപ്രണ്ടിന്റെ വസതിക്കു സമീപം രണ്ട് അജ്ഞാതൻ വെടിവച്ചു കൊന്നു.
മയക്കുമരുന്നുകേസിലെ വിചാരണയ്ക്കുശേഷം ഭാര്യക്കൊപ്പം കോടതിയിൽനിന്നു പുറത്തിറങ്ങി തന്റെ കാറിനടുത്തെത്തിയപ്പോൾ കാറിനു സമീപം നിന്ന ആൾ ഗുരുവിന്ദർ സിംഗിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു.
Kerala
കോഴിക്കോട്: ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ നാലു പോലീസുകാർക്കെതിരെ നടപടി.
സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പോലീസുകാരെ സ്ഥലം മാറ്റി. സ്പെഷൽ ബ്രാഞ്ച് എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് സ്പെഷൻ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടത്. വിനീഷിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. വിനീഷിനെ കുറിച്ച് യാതൊരു സൂചനയും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല.
വിനീഷിനായി ലുക്ക്ഔട്ട് സര്ക്കുലര്പുറത്തിറക്കിയിരുന്നു. നേരത്തെ വിനീഷില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ ദൃശ്യയുടെ കുടുംബം ആശങ്കയിലാണ്. ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് ടൈൽ ഇളക്കി നീക്കി ഭിത്തി തുരന്നാണ് വിനീഷ് രക്ഷപെട്ടത്.
Kerala
കൊച്ചി: പാലക്കാട് ശ്രീനിവാസന് വധക്കേസില്‍ പിടികിട്ടാപ്പുള്ളികളായ പിഎഫ്ഐ പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).
പറവൂര്‍ മുപ്പത്തടം വടക്കേയില്‍ വീട്ടില്‍ അബ്ദുൾ വഹാബ് (38), പാലക്കാട് പട്ടാമ്പി ശങ്കരമംഗലം ഇട്ടിലത്തൊടിയില്‍ വീട്ടില്‍ മുഹമ്മദ് മന്‍സൂര്‍ (43), പാലക്കാട് പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര വീട്ടില്‍ കെ. അബ്ദുൾ റഷീദ് (35), എറണാകുളം അലങ്ങാട് പുളിക്കപറമ്പില്‍ വീട്ടില്‍ മുഹമ്മദ് യാസര്‍ അറാഫത്ത് (34), എറണാകുളം എടവനക്കാട് എഎഎസ്എം റോഡ് തൈപ്പറമ്പില്‍ വീട്ടില്‍ ടി.എ. അയൂബ് (52), മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി പുല്ലാനിക്കാട്ടില്‍ വീട്ടില്‍ പി. മൊയ്ദീന്‍കുട്ടി (52) എന്നിവര്‍ക്കായാണു തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതില്‍ അബ്ദുൾ വഹാബ്, അബ്ദുൾ റഷീദ്, ടി.എ. അയൂബ് എന്നിവരെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് ഏഴു ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. മുഹമ്മദ് മന്‍സൂറിന്റെ ഇനാം മൂന്നു ലക്ഷം രൂപയാണ്. മറ്റു രണ്ടുപേര്‍ക്ക് ഇനാം പ്രഖ്യാപിച്ചിട്ടില്ല. എന്‍ഐഎയുടെ കളമശേരി ഓഫീസിലെ 0484 2349344, 9497715294 എന്ന നമ്പറില്‍ വിവരം അറിയക്കണമെന്നാണു നിര്‍ദേശം.
National
ബംഗളൂരു: യുവതിയെ വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ യുവതിയുടെ ഭർത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.
തുടക്കത്തിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തെങ്കിലും ജനുവരി 11ന് വിക്ടോറിയ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിൽ നിർണായകമായി. മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം വിപുലീകരിച്ചു. തുടർന്ന് ജനുവരി 14ന് വിരൂപാക്ഷയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. വിരൂപാക്ഷ ആശയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കൃത്യമായ കാരണം, സുഹൃത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
ജനുവരി 10നാണ് ആശ എന്ന യുവതിയെ ആർ.ആർ നഗറിലെ മുറിയിൽ ഫാനിൽ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വർഷം മുൻപാണ് ആശയും കുനിഗൽ താലൂക്ക് സ്വദേശിയായ വിരൂപാക്ഷയും പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഇവർ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലായിരുന്നു താമസം.
ജോലിക്ക് പോകാതെ ആശയുടെ വരുമാനത്തിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. വിരൂപാക്ഷയുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ഒന്നര മാസമായി ഇവർ പിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലുമാണ്.
Kerala
കൊച്ചി: പോത്തന്‍കോട് സുധീഷ് വധക്കേസിലെ പത്താം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പത്താം പ്രതി ജിഷ്ണു പ്രദീപിന്റെ ജീവപര്യന്തം ശിക്ഷയാണു ഹൈക്കോടതി മരവിപ്പിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ശിക്ഷ മരവിപ്പിച്ചു ജാമ്യം നല്‍കിയത്.
സംഭവത്തില്‍ ഗുണ്ടാത്തലവന് ഒട്ടകം രാജേഷ്,സുധീഷ് ഉണ്ണി എന്നിവരടക്കം പത്തു പ്രതികൾക്ക് നെടുമങ്ങാട് പ്രത്യേക കോടതി 2025ല്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
Kerala
കൊല്ലം: കേരളപുരത്ത് പിതൃസഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു. കേരളപുരം മുണ്ടൻചിറ മാടൻകാവിനു സമീപം ജിതേഷ്ഭവനത്തിൽ സജീവിന്റെയും ഷീലയുടെയും മകൻ സജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമ്പന ആയുർവേദ ആശുപത്രിക്ക് സമീപം അനുജാഭവനിൽ അനന്തു ആനന്ദൻ (29), വർക്കല പനയറ സനോജ്ഭവനിൽ പ്രസാദ് (46), നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് ആയുർവേദ ആശുപത്രിക്കടുത്ത് സുരാജ്ഭവനിൽ സുനിൽരാജ് (38), നെടുമ്പന ഇടപ്പനയം നൈജുഭവനിൽ ഷൈജു (40), ഇടപ്പനയം ബിബി സദനത്തിൽ ബൈജു (42), ഇടപ്പനയം. അതുൽനിവാസിൽ അതുൽ രാമചന്ദ്രൻ (27), സഹോദരൻ അഖിൽ രാമചന്ദ്രൻ (24) എന്നിവരാണ് അറസ്റ്റിലായത്.
കണ്ടാലറിയാവുന്ന മറ്റൊരാളും പ്രതിപ്പട്ടികയിലുണ്ട്. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. സജിത്തിന്റെ അച്ഛന്റെ സഹോദരൻ പവിത്രൻ അയൽവാസിയായ ഷൈജുവുമായി തർക്കമുണ്ടായതറിഞ്ഞാണ് സജിത്ത്, സഹോദരൻ സുജിത്, അയൽവാസി അശ്വിൻ എന്നിവർക്കൊപ്പം കേരളപുരത്തുള്ള പവിത്രന്റെ വീട്ടിലെത്തിയത്.
സംഘർഷമുണ്ടായതോടെ പവിത്രൻ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി പറയുകയും പോലീസ് സ്ഥലത്തെത്തി തർക്കം പരിഹരിച്ച് മടങ്ങുകയും ചെയ്തു. പോലീസ് നിർദേശിച്ച പ്രകാരം സജിത്തും സഹോദരനും മടങ്ങാൻ ശ്രമിക്കുമ്പോഴാണ് വീടിനു സമീപം വടക്കടത്ത് ഏലാ ചങ്ങാതി മുക്ക്റോഡിൽ വെച്ച് പ്രതികൾ ഇവരെ ആക്രമിച്ചത്. വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്.
പോലീസിനെ വിളിച്ചുവരുത്തിയതായിരുന്നു പ്രതികളെ പ്രകോപിപ്പിച്ചത്.മുറിവേറ്റ് റോഡിൽ കിടന്ന സജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലും അക്രമിസംഘം അനുവദിച്ചില്ല. കണ്ണനല്ലൂർ പോലീസ് എത്തി പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
സജിത്തിന്റെ സഹോദരൻ സുജിത്ത് (19), അയൽവാസി അശ്വിൻ എന്നിവർക്കും പ്രതികൾക്കും സംഘർഷത്തിൽ പരിക്കേറ്റു. പ്രതികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സജിത്തിന്റെ മൃതദേഹം വൈകുന്നേരം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Kerala
കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി ഇന്ന് വിധി പറയും. തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു.
വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്.
National
ജൽന: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പൻഗാർക്കർക്കു ജൽന കോർപറേഷനിൽ വിജയം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശ്രീകാന്ത് ബിജെപിയിലെ റാവുസാഹെബ് ധോബ്ലെയെ ആണ് പരാജയപ്പെടുത്തിയത്.
ശ്രീകാന്തിന് 2661 വോട്ടും ധോബ്ലെയ്ക്ക് 2477 വോട്ടും കിട്ടി. ശിവസേന ഒഴികെയുള്ള പാർട്ടികൾ ശ്രീകാന്തിനെതിരേ മത്സരിച്ചിരുന്നു. 2001 മുതൽ 2006 വരെ അവിഭക്ത ശിവസേനയുടെ കൗൺസിലറായിരുന്നു ശ്രീകാന്ത് പൻഗാർക്കർ.
Kerala
പത്തനംതിട്ട: പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി നാല് വർഷങ്ങൾക്ക് ശേഷം പിടിയിൽ.
ചെങ്ങന്നൂർ ആലാ പെണ്ണുക്കര വടക്കുംമുറി പൂമലച്ചാൽ വീട്ടിൽ അനൂപ് കുമാർ (ബോഞ്ചോ - 36) ആണ് പിടിയിലായത്. അന്വേഷണസംഘമാണ് അനൂപിനെ അതിസാഹസികമായി പിടികൂടിയത്.
2016 ഫെബ്രുവരി 18നായിരുന്നു സംഭവം നടന്നത്. മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷനിലെ രേണു ഓട്ടോ ഫ്യുവൽസ് ഉടമ എം.പി. മുരളീധരൻ നായരെയാണ് പ്രതികൾ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
പമ്പിൽ പെട്രോൾ അടിക്കാനെത്തിയ പ്രതികൾ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ അനൂപ് കുമാർ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ 2022 മേയ് ആറിന് 14 ദിവസത്തെ പരോളിന് ഇറങ്ങിയ അനൂപ് പിന്നീട് ഒളിവിൽ പോകുകയായിരുന്നു.
ഇയാൾ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഓസ്ട്രിയയിലേക്ക് കടന്നെന്ന പ്രചാരണം നാട്ടിലുണ്ടായിരുന്നു. എന്നാൽ ഇത് പോലീസ് അന്വേഷണത്തെ വഴിതിരിക്കാൻ ബോധപൂർവം സൃഷ്ടിച്ച കഥയാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ വ്യാജ പേരുകളിൽ ഒളിവിൽ കഴിഞ്ഞ പ്രതി, പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞതോടെ എല്ലാ വിനിമയ ഉപാധികളും ഉപേക്ഷിച്ചു. തുടർന്ന് ബംഗുളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലിലും പിന്നീട് ടിഷ്യൂ പേപ്പർ നിർമാണ കമ്പനിയിലും ജോലി ചെയ്തു വരികയായിരുന്നു.
ബംഗുളൂരുവിൽ ജോലി ചെയ്യുന്നതിനിടെ പന്തളം സ്വദേശിനിയായ നഴ്സുമായി അനൂപ് അടുപ്പത്തിലായി. ഈ യുവതിയുടെ നീക്കങ്ങൾ പോലീസ് മാസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.
അവധിക്ക് നാട്ടിലെത്തിയ യുവതിയെ കാണാൻ അനൂപ് എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. പന്തളത്തെ ആളൊഴിഞ്ഞ കുടുംബവീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ ഇന്ന് പുലർച്ചെ പോലീസ് വളയുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്.
ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാക്കി.
Kerala
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഒരുമിച്ച് താമസിച്ചിരുന്ന യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്.
ഷേർളിയെ കഴുത്തറത്ത് കൊന്നതിന് ശേഷം ജോബ് ജീവനൊടുക്കുകയായിരുന്നു. കോട്ടയം ആലുംമൂട് സ്വദേശിയായ ജോബും ഇടുക്കി കല്ലാര്‍ഭാഗം സ്വദേശിയായ ഷേര്‍ളി മാത്യുവും കുറെ നാളുകളായി ഒന്നിച്ചായിരുന്നു താമസം.
ഷേര്‍ളിയും ജോബും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഷേര്‍ളി, ജോബിന്റെ കൈയിൽ നിന്ന് പലതവണയായി പണം വാങ്ങിയിരുന്നു. പണമിടപാടിനെ ചൊല്ലി ഇരുവരും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു.
ഇതിനിടെ, ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നതും തര്‍ക്കത്തിന് കാരണമായി. തുടർന്ന് ജോബിനെതിരെ ഷേർളി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് സംഭവം നടക്കുന്നത്.
ഷേര്‍ളിയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.
ആറു മാസം മുമ്പാണ് ഇരുവരും കാഞ്ഞിരപ്പളിയിലെ കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്.
Kerala
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷേർലിയെ കൊന്ന ശേഷം ജോബ് ജീവനൊടുക്കിയെ പോലീസിന്റെ പ്രാഥമിക നിഗമനം.
ആറ് മാസം മുൻപാണ് കോട്ടയം ആലുംമൂട് സ്വദേശി ജോബും ഇടുക്കി കല്ലാർഭാഗം സ്വദേശിയായ ഷേർലിയും കാഞ്ഞിരപ്പള്ളി, കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്.
വീടിനുള്ളിൽ കഴുത്തറക്കപ്പെട്ട് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
National
അമൃത്സർ: പഞ്ചാബിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജലന്ധർ ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
മുംബൈയിൽ ഡിജിറ്റൽ പ്രിന്റിംഗ് ജോലി ചെയ്യുന്ന ദേവീന്ദർ (30) ആണ് കൊല്ലപ്പെട്ടത്. ദേവിന്ദറിന്റെ വീടിന് മൂന്ന് കിലോമീറ്റർ അകലെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്ത് ഷംഷേർ സിംഗ് ഷേരയെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി ആറിന് ഒരു സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ദേവീന്ദറിനെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ ദേവിന്ദറിന്റെ തല ഒരു ഡ്രമ്മിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. തുടരന്വേഷണത്തിൽ മൃതദേഹത്തിന്റെ അഞ്ച് ഭാഗങ്ങൾ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലും ലഭിച്ചു.
ഷംഷേറും ഭാര്യയും ഡ്രമ്മമുമായി സ്കൂട്ടറിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഷംഷേറിനും ദേവീന്ദറിനും മയക്ക് മരുന്ന് വിൽപനയുണ്ടെന്നും പണത്തിന്റെ പേരിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ദേവീന്ദറിന് ഭാര്യയും ഏഴ് മാസം പ്രായമുള്ള മകളുമുണ്ട്.
National
ജൽന: ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പംഗാർക്കർ മഹാരാഷ്ട്രയിലെ ജൽന കോർപറേഷനിൽ സ്വതന്ത്ര സ്ഥാനാർഥി. പതിമൂന്നാം വാർഡിലാണ് ശ്രീകാന്ത് മത്സരിക്കുന്നത്.
ബിജെപി ഉൾപ്പെടെയുള്ളവരാണ് എതിരാളികൾ. അതേസമയം ഷിൻഡെ പക്ഷ ശിവസേന ഇവിടെ മത്സരിക്കുന്നില്ല. 2001-2006 കാലത്ത് അവിഭക്ത ശിവസേനയുടെ കൗൺസിലറായിരുന്നു ശ്രീകാന്ത്.
2011ൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഹിന്ദു ജൻജാഗ്രതി സമിതിയിൽ ചേർന്നു. 2017ലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായ ശ്രീകാന്തിന് 2024 സെപ്റ്റംബർ നാലിനു ജാമ്യം ലഭിച്ചു.
Kerala
കണ്ണൂർ: തലശേരി കെ. ലതേഷ് വധക്കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾക്ക് ജീവപര്യന്തം. 1,40,000 പിഴയും തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു.
ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. കേസിൽ ഒൻപത്, 10, 11 പ്രതികളെ വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണക്കിടെ മരിച്ചിരുന്നു.
സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന ലതേഷ് 2008ലാണ് കൊല്ലപ്പെട്ടത്. ഡിസംബർ 31ന് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തായ മോഹൻലാലിനെ (ലാലു) വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
Kerala
കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ. ലതേഷ് വധക്കേസിൽ ഒന്ന് മുതൽ ഏഴ് വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.
ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശേരി തലായിൽ ലതേഷിനെ വെട്ടിക്കൊന്നത്.
കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നുമുതൽ ഏഴ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഒൻപത് മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിന്റെ വിചാരണ കാലയളവിൽ എട്ടാം പ്രതി മരിച്ചിരുന്നു.
National
ന്യൂഡൽഹി: അങ്കിത ഭണ്ഡാരി വധക്കേസുമായി ബിജെപി ദേശീയ സെക്രട്ടറി ദുഷ്യന്ത് ഗൗതമിനെ ബന്ധിപ്പിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. കേസുമായി ദുഷ്യന്തിന് ബന്ധമുണ്ടെന്ന തരത്തിൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയുമടക്കമുള്ള പ്രതിപക്ഷകക്ഷികളും വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളും പോസ്റ്റുകൾ പങ്കുവച്ചതിനെത്തുടർന്നാണ് ഉത്തരവ്.
ഉത്തരാഖണ്ഡ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധമായ കൊലപാതകത്തിലെ ‘വിഐപി’ താനാണെന്ന തരത്തിലുള്ള തരത്തിൽ പോസ്റ്റുകൾ പ്രചരിച്ചതിനെതിരെ ദുഷ്യന്ത് നൽകിയ മാനനഷ്ടക്കേസിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റായിരുന്ന 19കാരിയായ അങ്കിത ഭണ്ഡാരി 2022ലാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ റിസോർട്ട് ഉടമയ്ക്കും രണ്ട് ജീവനക്കാർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ അങ്കിതയുടെ കൊലപാതകത്തിന്റെ സമയത്ത് റിസോർട്ടിൽ ഒരു ‘വിഐപി’ ഉണ്ടായിരുന്നുവെന്നും ഇയാളുടെ ഇംഗിതത്തിന് വഴങ്ങാത്തതു മൂലമാണ് അങ്കിത കൊല്ലപ്പെട്ടതെന്നും ആരോപണങ്ങളുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ശക്തർ സംരക്ഷിക്കപ്പെടുകയാണെന്ന് ആരോപിക്കപ്പെടുന്ന കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷകക്ഷികളുടെ ആവശ്യം.
Kerala
നിലന്പൂർ: മൈസൂരു സ്വദേശി പാരന്പര്യ സിദ്ധവൈദ്യൻ ഷാബാ ഷെരീഫ് കൊലപാതക കേസിലെ മൂന്നാം പ്രതിയുമായി നിലന്പൂർ പോലീസിന്റെ തെളിവെടുപ്പ്. നെടുമുണ്ടക്കുന്ന് സ്വദേശി കുന്നേക്കാട് ഷമീം (പൊരി ഷമീം) മിനെയാണ് നിലന്പൂർ സിഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിന് എത്തിച്ചത്.
അബുദാബിയിലെ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്റ്റ് ചെയ്ത് എറണാകുളം ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാണ് നിലന്പൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിന് എത്തിച്ചത്.
ഒളിവിൽ കിഴയുന്നതിനിടെ ചെന്നൈയിൽവച്ചാണ് സിബിഐ സംഘം ഷമീമിനെ അറസ്റ്റ് ചെയ്തത്. അബുദാബിയിൽ ബിസിനസ് കണ്‍സൾട്ടന്റായിരുന്ന കോഴിക്കോട് സ്വദേശി തത്തമ്മപ്പറന്പിൽ ഹാരിസ്, ഹാരിസിന്റെ മാനേജരായിരുന്ന ഡെൻസി ആന്റണി എന്നിവരെ അബുദാബിയിൽ 2020ൽ കൊലപ്പെടുത്തിയ കേസിലാണ് ഷമീമിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഷമീം ഉൾപ്പെടെ ഏഴ് പ്രതികളാണ് കേസിലുള്ളത്.
മൈസൂരൂവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായിരുന്ന നിലന്പൂർ സ്വദേശി ഷൈബിൻ അഷ്റഫിനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേസിൽ പ്രതിയായിരുന്ന ഷമീം കൂട്ടുപ്രതികളോടൊപ്പം ഒളിവിൽ പോയത്.
മറ്റു പ്രതികളെ പോലീസ് എറണാകുളത്തുവച്ച് പിടികൂടിയെങ്കിലും ഷമീമും മറ്റൊരു പ്രതി ഫാസിലും എറണാകുളത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ കിഡ്നി സംബന്ധമായ രോഗത്തെത്തുടർന്ന് ഫാസിൽ ഗോവയിൽ മരിച്ചു. ഷമീം വീണ്ടും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
Kerala
പാലക്കാട്: ഒറ്റപ്പാലത്ത് കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കാൻ ശ്രമിച്ചതിന്റെ വൈരാഗ്യത്തിൽയുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ. കേസിൽ വിജീഷ്കുമാർ, ഷിജിൽ, വൈശാഖ് എന്നിവരാണ് പിടിയിലായത്.
വരോട് സ്വദേശി രാഹുലിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ കുണ്ടുപറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം. രാഹുലിന്റെ സുഹൃത്ത് പ്രജീഷിന്റെ ജേഷ്ഠൻ പ്രശാന്ത് കൊല്ലപ്പെട്ട കേസിൽ പ്രതികളാണ് വിജീഷ് കുമാറും ഷിജിലും.
പ്രതികൾക്കെതിരെ സാക്ഷികളെ കോടതിയിൽ ഹാജരാക്കാൻ രാഹുൽ സജീവമായി രംഗത്തുണ്ടായിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യത്തിലാണ് രാഹുലിനെതിരെ ആക്രമണമുണ്ടായത്. പ്രശാന്ത് കൊല്ലപ്പെട്ട കേസിൽ ജനുവരി അഞ്ചിന് ഒറ്റപ്പാലം കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആക്രമണം.
കൊലപാതക കേസിലെ ഒന്നാം പ്രതിയായ വിജീഷാണ് രാഹുലിനെ കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വിജീഷ്കുമാറും ഷിജിലും നിരവധി കേസുകളിലെ പ്രതിയാണ്.
Kerala
മലയാറ്റൂർ: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബംഗളൂരുവിൽ. ചിത്രപ്രിയയുടെ സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനാണ് അന്വേഷണസംഘം ബംഗളൂരുവിലെത്തിയത്.
കേസിലെ പ്രതി അലന്റെയും ചിത്രപ്രിയയുടേയും ഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം അലനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കൊലനടത്തിയ പ്രദേശങ്ങളിൽ അടുത്ത ദിവസം തെളിവെടുപ്പിന് എത്തിക്കും. കൃത്യത്തിൽ അലന് മാത്രമാണ് പങ്ക് എന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്.
Kerala
തൃശൂർ: പറപ്പൂക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേര് പിടിയിൽ. പറപ്പൂക്കര സ്വദേശികളായ രോഹിത്ത്, പോപ്പി എന്നറിയപ്പെടുന്ന വിബിൻ, ഗിരീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു കൊലപാതകം.
പറപ്പൂക്കര സ്വദേശി അഖിൽ ആണ് കൊല്ലപ്പെട്ടത്. രോഹിത്തിന്റെ സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകം. രാത്രി 8.45ഓടെ അഖിലിന്റെ വീടിന് മുന്നിലെ റോഡിൽ വച്ചായിരുന്നു കൊലപാതകം.
International
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ. സാൽമി ഏരിയയിലെ വീട്ടിൽ വെച്ച് ഭാര്യയെ മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
കുവൈറ്റിലെ ക്രിമിനൽ കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ജഡ്ജി നായെഫ് അൽ-ദഹൂമാണ് വിധി പ്രസ്താവിച്ചത്. പ്രതി ഭാര്യയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് ഒന്നിലേറെ തവണ അടിച്ചാണ് കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ യുവതിക്ക് തലയിൽ ഗുരുതരമായ പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അധികൃതർ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ കോടതിക്ക് കൈമാറുകയായിരുന്നു.
Kerala
തൃശൂർ: പറപ്പൂക്കരയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. പറപ്പൂക്കര സ്വദേശി അഖിൽ (28 ) ആണ് മരിച്ചത്. അയൽവാസി രോഹിത്തിന്റെ കുത്തേറ്റാണ് അഖിൽ കൊല്ലപ്പെട്ടത്. അഖിലിന്റെ വീടിന് മുൻപിലെ റോഡിലായിരുന്നു സംഭവം.
രോഹിത്തിന്റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രകോപിതനായ രോഹിത് അഖിലിനെ കുത്തിയത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ചെമ്പൂരിൽ വയോധികനെ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെമ്പൂര് എതിര്‍ക്കര വിളാകത്ത് മിനി ഭവനില്‍ സത്യരാജ് (60) ആണ് കൊല്ലപ്പെട്ടത്.
കേസിലെ ഒന്നാംപ്രതിയായ ജോയി(32) ആണ് ആര്യങ്കോട് പോലീസിന്റെ പിടിയിലായത്. സത്യരാജിന്റെ അനുജന്റെ ഭാര്യ സഹോദരനാണ് പ്രതി ജോയി. പിടിയിലായ ജോയിയെ കൂടാതെ സഹോദരൻ ജോഷിയും പിതാവ് ജോസ് എന്ന ആല്‍ബിനും ഇനിയും പിടിയിലാകാനുണ്ട്.
ശനിയാഴ്ച രാത്രി 8.30ന് സത്യരാജിന്റെ അനുജൻ മനോഹരനെ ഭാര്യ സഹോദരങ്ങളും പിതാവും ചേർന്ന് മർദിച്ചിരുന്നു. ബഹളം കേട്ട് പിടിച്ചുമാറ്റാനെത്തിയ സത്യരാജിനെ തുടർന്ന് പ്രതികൾ ക്രൂരമായി മർദിച്ചു.
പിന്നാലെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ സത്യരാജിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരിച്ചു.
Kerala
ന്യൂഡൽഹി/കൊച്ചി: പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലിരിക്കെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ അന്‍പതാം പ്രതിയായ ഷാഹുൽ ഹമീദിനെ നവംബർ 27ന് പുലർച്ചെ 4.15ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പിടികൂടുന്നത്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഷാഹുൽ ഹമീദ് നിരോധിത സംഘടനയായ പിഎഫ്ഐയുടെ സജീവ അംഗമാണെന്ന് എൻഐഎ പറഞ്ഞു. പിഎഫ്ഐയുടെ "ഇന്ത്യ 2047' അജണ്ടയിലെ പ്രധാനിയാണ് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
തീവ്രവാദ സംഘത്തിൽ അംഗമാണെന്നും ശ്രീനിവാസന്റെ കൊലപാതകത്തിനു ശേഷം പതിനെട്ടാം പ്രതിക്ക് അഭയം നൽകിയെന്നും കേരളത്തിലെ സാമുദായിക ഐക്യത്തിനും പൊതുസമാധാനത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമുള്ള കുറ്റങ്ങൾ ഷാഹുൽ ഹമീദിനെതിരേ എൻഐഎ ചുമത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുറ്റകൃത്യത്തിനു മുമ്പും കുറ്റകൃത്യത്തിനിടയിലും ശേഷവും രഹസ്യ ആശയവിനിമയത്തിനായി ഷാഹുൽ ഹമീദ് വിവിധ ഡിജിറ്റൽ സാങ്കേതികതയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചെന്നും മൂന്നു വർഷത്തിലേറെയായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
അറസ്റ്റിന്റെ സമയത്ത് ഷാഹുൽ ഹമീദിൽനിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ പരിശോധനയ്ക്ക് ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കുന്നതിനായി കോടതിയിൽ ഹാജരാക്കി.
2022 ഏപ്രിൽ 16ന് പാലക്കാട് മേലാമുറിയിലാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. എൻഐഎയുടെ പ്രാരംഭ കുറ്റപത്രത്തിൽ 70 - ലധികം പ്രതികളുണ്ടായിരുന്നു. അന്വേഷണത്തിനിടെ, രഹസ്യ ആയുധ പരിശീലനം നടത്തിയിരുന്ന പിഎഫ്ഐ പ്രവർത്തകരുടെ ശൃംഖല എൻഐഎ കണ്ടെത്തിയിരുന്നു.
Kerala
ആലപ്പുഴ: കായംകുളം കളരിക്കലിൽ മകന്റെ വെട്ടേറ്റ പിതാവ് മരിച്ചു. നടരാജൻ ആണ് മരിച്ചത്. നടരാജന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ആക്രമണത്തിൽ പരിക്കേറ്റ നടരാജന്റെ ഭാര്യ സിന്ധുവും ചികിത്സയിലാണ്. മകൻ നവജിത്താണ് മാതാപിതാക്കളെ വെട്ടിയത്. അഭിഭാഷകനാണ് നവജിത്ത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Kerala
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിക്കും വധശിക്ഷ. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസിലെ ഒന്നാം പ്രതി പ്രബീഷിന് കോടതി തിങ്കളാഴ്ച വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ രജനി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരുന്നെങ്കിലും ഇവർ മയക്കുമരുന്നു കേസിൽ ഒഡീഷയിൽ ജയിലായതിനാൽ ശിക്ഷ വിധിച്ചിരുന്നില്ല.
ഒന്നാം പ്രതിക്ക് ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിരുന്നു. രജനിക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Kerala
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ വിധി ഇന്ന്. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്നാം പ്രതി പ്രബീഷിനു കോടതി തിങ്കളാഴ്ച വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ രജനി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരുന്നെങ്കിലും ഇവർ മയക്കുമരുന്നു കേസിൽ ഒഡീഷയിൽ ജയിലായതിനാൽ ശിക്ഷ വിധിച്ചില്ല.
ഒന്നാം പ്രതിക്കു ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിട്ടുണ്ട്. ജാമ്യത്തിലായിരുന്ന പ്രതി വിചാരണ ഘട്ടത്തിൽ കഞ്ചാവുമായി ഒഡീഷയിൽ പിടിയിലാകുകയായിരുന്നു. തുടർന്ന് ഓൺലൈൻ വഴി വിചാരണ പൂർത്തിയാക്കി. രജനിക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Kerala
മലപ്പുറം: ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസിൽ ബാക്കി മൂന്നു പ്രതികളെയും കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
മൂന്നാം പ്രതി മാലങ്ങാടന് ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പി.വി. അൻവറിന്റെ സഹോദരിയുടെ മകൻ ആണ് മാലങ്ങാടൻ ഷഫീഖ്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ കേസിൽ 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. 25 വര്‍ഷം ഒളിവിലായിരുന്നു നാല് പ്രതികളും. മനാഫിന്റെ സഹോദരന് അബ്ദുൾ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.
കേസിൽ രണ്ടാം പ്രതിയായ അൻവർ അടക്കമുള്ള 21 പ്രതികളെയാണ് നേരത്തെ കോടതി വെറുതെ വിട്ടത്. ഒതായി അങ്ങാടിയില്‍ വച്ച് രാവിലെ പതിനൊന്നരയോടെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്.
Kerala
മലപ്പുറം: വിവാദമായ മലപ്പുറം ഒതായി മനാഫ് വധക്കേസില്‍ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. പി.വി. അന്‍വറിന്റെ സഹോദരി പുത്രന്മാരായ മാലങ്ങാടന് ഷെഫീഖ്, മാലങ്ങാടന് ഷെരീഫ് എന്നിവര്‍ കേസിലെ ഒന്നും മൂന്നും പ്രതികളാണ്.
കൂട്ടുപ്രതികളായ 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരാണ് കേസിൽ വിചാരണ നേരിട്ടത്. 25 വര്‍ഷം ഒളിവിലായിരുന്നു നാല് പ്രതികളും.
മനാഫിന്റെ സഹോദരന് അബ്ദുൾ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. കേസിൽ രണ്ടാം പ്രതിയായ അൻവർ അടക്കം 21 പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
ഒതായി അങ്ങാടിയില്‍ വച്ച് രാവിലെ പതിനൊന്നരയോടെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്.
Kerala
ആലപ്പുഴ: ചേർത്തലയിൽ സീരിയൽ കില്ലറെന്ന് പോലീസ് സംശയിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധന വിഫലം. മുൻ പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ (ഐഷ 62) യുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ, ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ എന്നിവരുടെ കൊലപാതക കേസിൽ സെബാസ്റ്റ്യൻ നിലവിൽ വിയൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇതിനിടെയാണ് ഹയറുമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ തെളിവെടുപ്പ് നടത്തിയത്.
ജയ്നമ്മയുടെ തിരോധാനം അന്വേഷിച്ച കോട്ടയം ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയതായി സെബാസ്റ്റ്യൻ മൊഴി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്നും അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയിരുന്നു.
Kerala
കോട്ടയം: ലഹരിവില്പനയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ലഹരി മാഫിയകൾക്കു പൂട്ടിടാന്‍ പോലീസ്. ജില്ലയിൽ പലയിടത്തും ലഹരി സംഘങ്ങൾ വ്യാപകമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് വ്യക്തമായതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി വില്പനയുമായി കറങ്ങിനടക്കുന്നവരെയും ഇത്തരം സംഘങ്ങള്‍ തമ്പടിക്കുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വില്പന സംഘങ്ങള്‍ക്കു ലഹരി എത്തിച്ചുനല്‍കുന്ന കാരിയര്മാരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് നഗരത്തിലെ മാണിക്കുന്നം തോട്ടയ്ക്കാട് വാടകയ്ക്കു താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ആദര്‍ശ് (23) കൊല്ലപ്പെട്ടത്. ലഹരി ഇടപാടുകളിലെ സാന്പത്തിക തര്‍ക്കമാണ് കൊലയിൽ കലാശിച്ചത്.
സംഭവത്തിൽ കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വി.കെ. അനില്‍കുമാറിന്റെ (ടിറ്റോ) മകന് അഭിജിത്ത് അറസ്റ്റിലായി റിമാൻഡിലായിരുന്നു. കൊലപാതകത്തിനു പിന്നാലെ അഭിജിത്ത്, അനില്‍കുമാര്‍, ഭാര്യ എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ അനില്‍കുമാറിനെയും ഭാര്യയെയും പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അനില്‍കുമാറും ഭാര്യയും മരിച്ച ആദര്‍ശിനെയും അഭിജിത്തിനെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമായതോടെയാണ് ഇവരെ പോലീസ് വിട്ടയച്ചത്. കൊല്ലപ്പെട്ട ആദര്‍ശും അഭിജിത്തുമായി പണം, ലഹരി ഇടപാടുകളെച്ചൊല്ലി തര്‍ക്കത്തിലായിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആദര്‍ശ് അഭിജിത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തുടര്‍ന്നു സംഘര്‍ഷമുണ്ടാവുകയും അഭിജിത്ത് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തില്‍ ഒരുതവണയും നെഞ്ചില്‍ രണ്ടു തവണയും കുത്തേറ്റിരുന്നു.
തിങ്കളാഴ്ച തന്നെ പോലീസ് അഭിജിത്തുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തിയിരുന്നു. ആദര്‍ശിന്റെ സംസ്കാരം ഇന്നു ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടന്നു. പിതാവ് സോമന്, മാതാവ് സുജാത. സംഭവത്തിൽഡ കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.
Kerala
തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും ആൺ സുഹൃത്തും പിടിയിൽ. മുണ്ടൂർ സ്വദേശി തങ്കമണി (75)യുടെ കൊലപാതകത്തിൽ മകൾ സന്ധ്യയും കാമുകൻ നിധിനുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
അമ്മ തലയടിച്ചു വീണു മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സന്ധ്യ(45)യും കാമുകനും അയൽവാസിയുമായ 27കാരൻ നിധിനും ചേർന്നാണ് കൊല നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു.
തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിധിൻ അവിവാഹിതനാണ്. കൊലയ്ക്കു ശേഷം തലയടിച്ചു വീണു മരിച്ചതാണെന്നു സന്ധ്യ ഭർത്താവിനേയും കുടുംബക്കാരേയും വിശ്വസിപ്പിക്കുകയായിരുന്നു.
National
മീററ്റ്: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിൽ ഒളിപ്പിച്ച കേസിലെ പ്രതി പെൺകുഞ്ഞിന് ജന്മം നൽകി. യുപിയിലെ മീററ്റിൽ മാർച്ച് നാലിന് ആയിരുന്നു മുസ്കാനും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് ഭർത്താവ് സൗരഭിനെ കൊലപ്പെടുത്തിയത്.
കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുസ്കാൻ പ്രാദേശിക മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശുവും അമ്മയും സുഖമായിരിക്കുന്നതായി ജയിൽ അധികൃതർ അറിയിച്ചു.
മുസ്കാന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും കുടുംബത്തിൽ നിന്ന് ആരും തന്നെ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Kerala
കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുൻ കൗൺസിലറുടെ മകനെ കീഴ്പ്പെടുത്തിയത് ഏറെ പണിപ്പെട്ട്. കുത്തേറ്റ് യുവാവ് മരിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസുമായി ഏറെനേരം ഉരുട്ടിപ്പിടിച്ചതിനു ശേഷമാണ് ജീപ്പിൽ കയറാൻ തയാറായത്. പോലീസ് ജീപ്പിൽ കയറാൻ തയാറാകാതെ വീണ്ടും വെല്ലുവിളി മുഴക്കുകയായിരുന്നു ഇയാൾ. വീട്ടുകാർ അടക്കം ഇയാളോടു ജീപ്പിൽ കയറാൻ പറയുന്നതും ദൃശ്യങ്ങൾ കാണാം. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനെയും (ടിറ്റോ) മകൻ അഭിജിത്തിനെയുമാണ് പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.
Kerala
കൊല്ലം: കൊല്ലം കരിക്കോടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം നടന്നത്.
കൊല്ലപ്പെട്ട കവിതയുടെ ഭർത്താവ് മധുസൂദനൻ പിള്ളയെ (54) സംഭവത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചാണ് കവിതയെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
കൊലപാതക കാരണം വ്യക്തമായിട്ടില്ല. കസ്റ്റഡിയിലെടുത്ത മധുസൂദനൻ പിള്ളയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
കൊച്ചി: കോതമംഗലത്ത് സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്.
സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശി സിജോയെയാണ് സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മദ്യ ലഹരിയിൽ സിജോയെ ഫ്രാൻസി കോടാലികൊണ്ട് തലക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സിജോ, ഫ്രാൻസിയുടെ വീട്ടിലെത്തി മദ്യപിച്ചത്. ഇതിനിടയിൽ കടം കൊടുത്ത പൈസ ഫ്രാൻസി തിരികെ ചോദിക്കുകയും തുടർന്ന് മദ്യലഹരിയിൽ സിജോയുടെ തലക്ക് കോടാലി കൊണ്ട് അടിക്കുകയുമായിരുന്നു.
സിജോ വീട്ടിനുള്ളിൽ മരിച്ചു കിടക്കുന്ന വിവരം രാത്രി ഒൻപതോടെ അയൽവാസിയോട് പറഞ്ഞതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഉടനെ പോലീസ് സ്ഥലത്തെത്തി മദ്യലഹരിയിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതി കുറ്റം സമ്മതിച്ചതോടെ ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് സന്ധ്യയോടെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊലക്കേസ് പ്രതിക്കു വിജയം. ഭരണകക്ഷിയായ ജെഡി-യുവിന്റെ മൊകാമ മണ്ഡലത്തിലെ സ്ഥാനാർഥി ആനന്ദ്കുമാർ സിംഗാണ് 28,206 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം വീണ്ടും തിരിച്ചുപിടിച്ചത്.
ആർജെഡിയുടെ വീണാദേവിയായിരുന്നു തൊട്ടടുത്ത എതിരാളി. ഏഴു കൊലപാതക കേസുകളിൽ പ്രതിയായ ആനന്ദ് സിംഗ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ജയിലിൽനിന്നാണു ജനവിധി തേടിയത്.
കഴിഞ്ഞ മാസം 30ന് മോകാമയിൽ പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ ജൻസുരാജ് പാർട്ടി പ്രവർത്തകൻ ദുലാർ ചന്ദ് യാദവ് എന്നയാളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജയിലിലാണ് ആനന്ദ്കുമാർ സിംഗ്.
ആനന്ദ് സിംഗിന്റെ പ്രചാരണവാഹനം കടന്നുപോകുമ്പോഴാണ് സംഘർഷമുണ്ടാകുകയും ജൻ സുരാജ് പാർട്ടി പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തത്. ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ മുൻ അധോലോക നേതാവുകൂടിയാണ്. ഇക്കുറി വോട്ടെടുപ്പിനിടെ ബിഹാറിൽ അറസ്റ്റിലായ ഏക സ്ഥാനാർഥിയും ഇദ്ദേഹമാണ്.
വർഷങ്ങളായി മൊകാമയെ അടക്കിഭരിക്കുകയാണ് ആനന്ദ്സിംഗ്. മുന്‍പ് ആർജെഡി ടിക്കറ്റിലും ഇദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുവിജയത്തിനു പിന്നാലെ ആനന്ദ്സിംഗിന്റെ മൊകാമയിലെ വീട്ടിൽ ഇന്നലെ ഒരു ലക്ഷത്തോളം പേർക്ക് സദ്യ നൽകിയതായി റിപ്പോർട്ടുണ്ട്.
District News
പേരൂര്‍ക്കട: കൊലക്കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായി. രാജാജി നഗര്‍ സ്വദേശി ഇസക്കിമുത്തു (32) ആണ് പിടിയിലായത്.
തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപ്കുമാറിന്റെ നേതൃത്വത്തില്‍ സിപിഒമാരായ ബി.എന്‍. ദീപു, ബി. ഗിരീഷ്, എസ്.ആര്. ബിനു, സ്നേഹ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. ഇയാളില്‍ നിന്ന് അഞ്ചുഗ്രാം എംഡിഎംഎയും 97 ഗ്രാം കഞ്ചാവും പിടികൂടി. ഇയാള്‍ ഒരു കൊലപാതകശ്രമകേസിലും നിരവധി ലഹരിപദാര്ഥസൂക്ഷിപ്പുകേസിലും ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് എക്സൈസ് സംഘം പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Kerala
പത്തനംതിട്ട: തിരുവല്ലയിൽ പ്രണയപ്പകയിൽ കവിത എന്ന യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതി അജിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12ന് തിരുവല്ലയിൽ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരമായി പൊള്ളലേറ്റ കവിത പിറ്റേന്ന് തന്നെ മരിച്ചു. കൊലക്കുറ്റത്തിൽ ശക്തമായ സാക്ഷിമൊഴികളും സമര്‍പ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം നിര്‍ണായകമായി.
Kerala
തളിപ്പറമ്പ്: കുറുമാത്തൂരിൽ രണ്ടുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ.
പൊക്കുണ്ട് ഡയറി ജുമാമസ്ജിദിനു സമീപം ഹിലാൽ മൻസിലിൽ എം.പി. മുബഷീറ (33)യെയാണ് അറസ്റ്റ് ചെയ്തത്.
Kerala
പത്തനംതിട്ട: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിന് ജീവപര്യന്തം തടവ് ശിക്ഷ. 2015-ൽ തിരുവല്ല കടപ്ര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ.വി. സാമുവേലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.
കോൺഗ്രസ് പഞ്ചായത്ത് അംഗവും പ്രാദേശിക നേതാവുമായ ടി.കെ. കുരുവിളയെയാണ് കോടതി ശിക്ഷിച്ചത്.
പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി - 3 ആണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്.
Kerala
കൊച്ചി: കോഴിക്കോട് ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കുമെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് കോടതി.
അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസിലാണ് ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തർജനം) എതിരേ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി പറഞ്ഞത്.
ശിക്ഷ വിധിക്കുന്നതിനുമുൻപ് പ്രതികൾക്ക് പറയാനുള്ളത് കേൾക്കുന്നതിനായി ഇരുവരെയും വ്യാഴാഴ്ച രാവിലെ 10.15ന് ഹൈക്കോടതിയിൽ ഹാജരാക്കാൻ കോഴിക്കോട് നടക്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശവും നൽകി.
ഇരുവരെയും ബുധനാഴ്ച രാത്രി രാമനാട്ടുകരയിൽനിന്ന് നടക്കാവ് പോലീസ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് ഹൈക്കോടതിയിൽ ഹാജരാക്കി.
പ്രതികൾക്കെതിരേ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ തള്ളിയാണ് ജസ്റ്റീസ് വി. രാജ വിജയരാഘവൻ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വർഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്. സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകൾ അദിതി 2013 ഏപ്രിൽ 29നാണ് മരിച്ചത്. പെൺകുട്ടിയുടെ പത്തുവയസുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉൾപ്പെടെ പരിഗണിക്കുമ്പോൾ കൊലപാതകക്കുറ്റത്തിനു മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.
കുട്ടിയെ വധിക്കണമെന്ന ലക്ഷ്യം പ്രതികൾക്ക് ഇല്ലായിരുന്നുവെന്നും അച്ചടക്കത്തിനായി പരിക്കേൽപ്പിക്കുക മാത്രമായിരുന്നു ഉണ്ടായതെന്നുമുള്ള വിചാരണക്കോടതിയുടെ വിലയിരുത്തൽ തെറ്റാണെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
മെഡിക്കൽ തെളിവുകൾ വിചാരണക്കോടതി കണക്കിലെടുത്തില്ല. പ്രതിഭാഗത്തിന്റെ വാദത്തിനാണ് വിചാരണക്കോടതി മുൻതൂക്കം നൽകിയത്. പ്രതികൾക്ക് പൊതുവായ ലക്ഷ്യം ഉണ്ടായിരുന്നു. തെളിവുകൾ വിലയിരുത്തിയതിൽ വിചാരണക്കോടതിക്ക് വീഴ്ചപറ്റി.
ആയുധം ഉപയോഗിച്ചും അല്ലാതെയും പരിക്കേൽപ്പിച്ചു എന്ന കുറ്റമാണ് പ്രതികൾക്കെതിരേ വിചാരണക്കോടതി കണ്ടെത്തിയത്. ബാലനീതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റവും ചുമത്തി. ഇതിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം വിചാരണക്കോടതി കുറയ്ക്കുകയായിരുന്നു. വിചാരണക്കോടതിയുടെ കണ്ടെത്തൽ ശരിവച്ചാൽ നീതിയുടെ നിഷേധമാകുമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
കുട്ടിയുടെ മരണത്തിന്റെ കാരണത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ പ്രതികൾക്കു കഴിഞ്ഞിട്ടില്ല. ചുഴലി കാരണമാണ് കുട്ടി മരിച്ചതെന്ന പ്രതികളുടെ വാദവും തള്ളി. പ്രോസിക്യൂഷനായി ടി.വി. നീമ ഹാജരായി.
Kerala
അയർക്കുന്നം: കോട്ടയം അയർക്കുന്നത്ത് കൊല്ലപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശിനി അൽപ്പാനയുടെ മൃതദേഹം കണ്ടെത്തി. അൽപ്പാനയുടെ മൃതദേഹം കുഴിച്ചട്ട സ്ഥലം ഭർത്താവ് സോണി പോലീസിനു കാണിച്ചു കൊടുക്കുകയായിരുന്നു.
പ്രതിയുമായി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലിൽ തലയിടിപ്പിച്ചാണ് അൽപ്പാനയെ കൊലപ്പെടുത്തിയതെന്നും തുടർന്ന് മൃതദേഹം കുഴിയെടുത്ത് മുടിയെന്നും സോണി പോലീസിന് മൊഴി നൽകി.
ഒക്ടോബർ 14നാണ് കൊലപാതകം നടന്നത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സോണി അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
Kerala
പാലക്കാട്: ഷാപ്പില് മദ്യപിക്കാന്‍ അനുവദിക്കാതിരുന്നതിന് ജീവനക്കാരനെ തല്ലിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം.
മുണ്ടൂര്‍ പന്നമല സ്വദേശി എന്‍. രമേഷ്(50) ആണ് മരിച്ചത്. ചള്ളപ്പാത സ്വദേശി എം. ഷാഹുല്‍ ഹമീദ് ആണ് രമേഷിനെ കൊലപ്പെടുത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡല്‍ഹി: കൊലക്കേസില്‍ ഓള് ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ അറസ്റ്റില്‍.
അലിഗഢില്‍ വ്യാപാരിയായ അഭിഷേക് ഗുപ്തയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് പൂജ പാണ്ഡെയെ പോലീസ് അറസ്റ്റ്ചെയ്തത്. പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെ, വാടക കൊലയാളികളായ മുഹമ്മദ് ഫസല്‍, ആസിഫ് എന്നിവര്‍ കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു.
വെള്ളിയാഴ്ച രാത്രി രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയില്‍നിന്നാണ് പൂജയെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് നല്‍കുന്നവിവരം. ആഗ്ര-ജയ്പുര്‍ ഹൈവേയില്‍ ലോധാ ബൈപ്പാസില്‍വെച്ചാണ് പൂജ പോലീസിന്റെ പിടിയിലായത്.
സെപ്റ്റംബര്‍ 26നാണ് അലിഗഢിന് സമീപത്തുവച്ച് അഭിഷേക് ഗുപ്ത കൊല്ലപ്പെട്ടത്. അച്ഛനും മറ്റൊരു ബന്ധുവിനുമൊപ്പം ബസില്‍ കയറുന്നതിനിടെയാണ് വാടക കൊലയാളികള്‍ അഭിഷേക് ഗുപ്തയ്ക്ക് നേരേ വെടിയുതിര്‍ത്തത്.
ഉടന്‍തന്നെ ഇദ്ദേഹത്തെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവം ക്വട്ടേഷന്‍ കൊലപാതകമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അശോക് പാണ്ഡെ-പൂജ പാണ്ഡെ ദമ്പതിമാരാണ് അഭിഷേകിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് കണ്ടെത്തിയത്.
അഭിഷേകുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.വാടക കൊലയാളികളായ മുഹമ്മദ് ഫസലും ആസിഫും ദമ്പതിമാര്‍ക്ക് നേരത്തേ പരിചയമുള്ളവരാണ്.
അഭിഷേകിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതോടെ ദമ്പതിമാര്‍ ഇരുവരെയും ദൗത്യം ഏല്‍പ്പിച്ചു. തുടര്‍ന്ന് ദമ്പതിമാരുടെ നിര്‍ദേശമനുസരിച്ചാണ് ഇരുവരും അഭിഷേകിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്നും ഇതോടെ കേസിലെ പ്രധാനപ്രതികളെല്ലാം പിടിയിലായെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ പൂജ പാണ്ഡെയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിത്(26)ന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്.
ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് വൈഷ്ണവിയെ മാങ്ങാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദീക്ഷിത് എത്തിച്ചത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു.
ആശുപത്രിയിൽ എത്തിയപ്പോഴേക്കും വൈഷ്ണവി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നരവർഷംമുമ്പ് ആയിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം.
കൊന്നത് ദീക്ഷിത് തന്നെയെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നുള്ള കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി
Kerala
തിരുവനന്തപുരം: മരുമകന്റെ ആക്രമണത്തിൽ അമ്മാവൻ മരിച്ചു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് മരിച്ചത്.
സംഭവത്തിൽ മരുമകൻ രാജേഷിനെ പോലീസ് പിടികൂടി. നിരവധികേസുകളിൽ പ്രതിയാണ് രാജേഷ്. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
National
ന്യൂഡൽഹി: നോയിഡയിൽ ധാബാ തൊഴിലാളിയെ മർദിച്ച് കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കൗശൽ മിത്ര എന്നയാളാണ് അറസ്റ്റിലായത്.
ഒക്ടോബർ മൂന്ന് രാത്രിയാണ് സംഭവമുണ്ടായത്. ഗോർ സിറ്റിയിൽ പ്രവർത്തിക്കുന്ന ധാബയിലെ തൊഴിലാളി നീതു കശ്യപാണ് മർദനമേറ്റ് മരിച്ചത്.
ഗോർ സിറ്റിയിൽ പ്രവർത്തിക്കുന്ന ഗൊപാൽ ജി ധാബയിൽ എത്തിയ കൗശൽ മിത്രയും സുഹൃത്തുകളും ഭക്ഷണം പാഴ്സൽ ആയി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കശ്യപ് അത് നിരസിച്ചു. വൈകിയതിനാൽ ഭക്ഷണം നൽകാനാകില്ല എന്നാണ് കശ്യപ് പറഞ്ഞത്.
തുടർന്ന് തർക്കമുണ്ടാവുകയും ആക്രമാസക്തരായ പ്രതികൾ കശ്യപിനെ മർദിക്കുകയും ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ കശ്യപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ ഒരു സുഹൃത്ത് നേരത്തെ പിടിയിലായിരുന്നു. ഒരാൾ കൂടി പിടിയിലാകാനുണ്ട്.
Kerala
തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ യുവാവ് കൊലപ്പെട്ട സംഭവത്തിലെ പ്രതി പിടിയിൽ. സെക്യൂരിറ്റി ജീവനക്കാരനായ ചൊവ്വന്നൂർ സ്വദേശി സണ്ണി (62) ആണ് പിടിയിലായത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലക്കു കാരണമെന്ന് പൊലീസ് പറയുന്നു.
സമാനമായ രണ്ടു കൊലപാതകങ്ങൾ സണ്ണി ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്. കുന്നംകുളം ചൊവ്വന്നൂരിൽ വാടകകോർട്ടേഴ്സിലാണ് ദൂരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻമേരിസ് കോട്ടേഴ്സിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. പിടിയിലായ സണ്ണി താമസിക്കുന്ന ക്വാർട്ടേഴ്സിൽ തന്നെയായിരുന്നു മൃതദേഹം.
മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കിയപ്പോഴാണ് പാതി കത്തിയ നിലയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരാളുടെ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ചൊവ്വന്നൂർ സ്വദേശിയായ സണ്ണി ഒളിവിലായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം എസ്എച്ച്ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സണ്ണി പിടിയിലായത്.
District News
കോട്ടയം: കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല നടത്തിയതിന് ശേഷം കാണക്കാരിയിൽ നിന്ന് കാറിലാണ് ഭർത്താവ് സാം(59) മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്.
ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കഴിഞ്ഞ ദിവസമാണ ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. സാമിന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994ലാണ് ജെസിയെ വിവാഹം ചെയ്തത്.
എന്നാൽ വഴക്കിനെ തുടർന്ന് 15 വർഷമായി കാണക്കാരി രത്നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടിൽ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടിൽ സമാധാനപരമായി താമസിക്കാൻ നൽകിയ കേസിൽ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018ൽ പാല അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
സാമിന് ഇതേ വീട്ടിൽതന്നെ താമസിക്കാൻ ജെസി അനുവാദം നൽകി. വീട്ടിൽ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയിൽ താമസസൗകര്യമൊരുക്കിയത്.
സാം വിദേശവനിതകൾ ഉൾപ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ഇരുനിലവീട്ടിൽ പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്ന സമയങ്ങളിൽ ഇയാൾ വിദേശ വനിതകൾ ഉൾപ്പെടെയുള്ളവരുമായി ജെസിയുടെ കൺമുമ്പിലൂടെ വീട്ടിൽ എത്തിയിരുന്നു.
ഇവിടേക്ക് എത്തിയ സ്ത്രീകളോട് താൻ അവിവാഹിതനാണെന്ന് പറഞ്ഞാണ് എത്തിച്ചിരുന്നതും. എന്നാൽ വീട്ടിലെത്തുന്ന സ്ത്രീകളോട് താൻ സാമിന്റെ ഭാര്യയാണെന്നും മൂന്ന് മക്കളുണ്ടെന്നും ജെസി അറിയിച്ചിരുന്നു. ഇതോടെ പലരും വീട്ടിൽനിന്നും അപ്പോൾ തന്നെ മടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിയറ്റ്നാം സ്വദേശിനിയായ സ്ത്രീ താൻ ചതിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് ക്ഷമിക്കണമെന്നും ജെസിയോട് പറഞ്ഞാണ് മടങ്ങിയത്. ജെസിയുടെ മൊബൈൽ നമ്പറും ഇവർ മേടിച്ചിരുന്നു. വിയറ്റ്നാം സ്വദേശിനിയെ സാം നിരന്തരമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവർ ഒഴിഞ്ഞുമാറി.
തന്റെ ബന്ധം തകർത്ത ജെസിയെയും മകനായ സാന്റോയെയും കൊലപ്പെടുത്തുമെന്ന് ഇയാൾ വിദേശ വനിതയെ അറിയിച്ചു. ഇതിൽ ഭയന്ന ഇവർ വേഗം ഈ വിവരം മെസേജിലൂടെ ജെസിയെ അറിയിച്ചു.
പരിചയമില്ലാത്തവരുമായി അധികം ബന്ധം സ്ഥാപിക്കരുതെന്നും സാം നിങ്ങളെ ഏതുവിധേനയും കൊലപ്പെടുത്താൻ ശ്രമിക്കുമെന്നും അറിയിച്ചു. ഇതേ തുടർന്ന് കുറേ മാസത്തേക്ക് ജെസി വളരെ കരുതലോടെയാണ് വീട്ടിൽ താമസിച്ചതെന്ന് ഇവരുടെ അഭിഭാഷകനായ അഡ്വ. ശശികുമാർ പറഞ്ഞു.
ആറുമാസമായി എംജി യൂണിവേഴ്സിറ്റിയിൽ ടൂറിസം ബിരുദാനന്തര കോഴ്സ് പഠിക്കുകയായിരുന്നു സാം. ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടിൽനിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാൻ കോടതിയെ സമീപിച്ചു. എന്നാൽ, ജെസി കോടതിയിൽ ഇതിനെ എതിർത്തു.
തനിക്കെതിരായി കോടതിയിൽനിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു. 26ന് വൈകിട്ട് ആറിന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മിൽ സിറ്റൗട്ടിൽ വച്ചുതന്നെ വാക്കുതർക്കം ഉണ്ടായി. കൈയിൽ കരുതിയിരുന്ന മുളക് സ്പ്രേ പ്രയോഗിച്ചതിന് ശേഷം സാം, ജെസിയെ കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. തുടർന്ന് ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു.
അടുത്തദിവസം പുലർച്ചെ കാറിൽ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി. റോഡിൽനിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു.
29ന് ജെസിയെ സുഹൃത്ത് ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ ഇവർ കുറവിലങ്ങാട് പോലീസിൽ പരാതിപ്പെട്ടു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ബംഗളൂരുവിലുണ്ടെന്ന് മനസലാക്കി.
പോലീസ് ബംഗുളൂരുവിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജെസിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മക്കളായ സ്റ്റെഫി സാം, സോനു സാം, സാന്റോ സാം എന്നിവർ വിദേശത്താണ്.
വൈക്കം ഡിവൈഎസ്പി ടി.പി. വിജയന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് എസ്എച്ച് ഇ.അജീബ്, എസ്ഐ മഹേഷ് കൃഷ്ണൻ, എഎസ്ഐ ടി.എച്ച്. റിയാസ്, സിപിഒ പ്രേംകുമാർ എന്നിവർ ചേർന്നാണ് സാമിനെ അറസ്റ്റ് ചെയ്തത്.
വിവാഹിതരായത് മുതൽ ജെസി നേരിട്ടത് വലിയ പീഡനങ്ങളായിരുന്നു. 2008ൽ സൗദിയിൽ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂര പീഡനമാണ് ജെസി നേരിടേണ്ടി വന്നിട്ടുള്ളത്.
വാതിലിന്റെ ലോക്ക് ഊരി പലതവണ തലയിൽ അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പോലീസിനോട് അന്ന് ബാത്ത്റൂമിൽ തലയടിച്ച് വീണെന്നാണ് സാം പറഞ്ഞിരുന്നത്.
ജെസി സ്വബോധത്തോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ, തനിക്ക് തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞതോടെ ജെസി പോലീസിൽ പരാതിപ്പെട്ടില്ല. പിന്നീടും ഇയാൾ പലതവണ ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴും ഇവർ മക്കളെ ഓർത്ത് പലതും സഹിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
Kerala
പുതുക്കാട്: നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കുട്ടികളുടെ അമ്മ അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷം. അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗര്‍ഭകാലവും പ്രസവവും അമ്മയോ അയല്‍വീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമാണ്. അനീഷ ആദ്യം ഗര്‍ഭിണിയായിരുന്നതും മരിച്ച കുഞ്ഞിനെ വീടിനോടു ചേര്‍ന്ന പറമ്പില്‍ കുഴിച്ചിട്ടതും സംബന്ധിച്ച് സമീപവാസികള്‍ക്ക് സംശയമുള്ളതായി ഇവര്‍ കരുതിയിരുന്നു.
പിന്നീട് അന്വേഷണമോ സംശയമോ ഉണ്ടായാല്‍ തെളിവില്ലാതെയിരിക്കാനാണ് മൃതദേഹം കുഴിച്ചിട്ടിടത്തുനിന്ന് അസ്ഥി എടുത്ത് ഭവിനെ ഏല്‍പ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഭവിന് സംഭവം ചില സുഹൃത്തുക്കളോട് പറഞ്ഞു എന്ന സൂചനയും അനീഷയെ അലട്ടിയിരുന്നു. ഭവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതുപ്രകാരം മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി കടലില്‍ നിമജ്ജനം ചെയ്യാന്‍ വാങ്ങിയെന്നാണ് അനീഷ പോലീസിനു നല്കിയ മൊഴി.
രഹസ്യം വെളിപ്പെടുത്താന്‍ കാരണം ഭവിന്റെ സംശയം
വര്‍ഷങ്ങളായുള്ള രഹസ്യബന്ധവും പരസ്പരവിശ്വാസത്തില്‍ സംഭവിച്ച കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഒറ്റരാത്രിയില്‍ വെളിച്ചത്തായത് ഭവിന്റെ അവിചാരിതമായ വെളിപ്പെടുത്തലില്‍. പ്രണയബന്ധത്തില്‍നിന്ന് അനീഷ പിന്മാറുന്നുവെന്ന തോന്നലും മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു എന്ന സംശയവുമാണ് ഭവിന് കുട്ടികളുടെ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ കാരണമായത്.
സംശയത്തെത്തുടര്‍ന്ന് ഭവിന് നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും അനീഷയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. കഴിഞ്ഞരാത്രിയില്‍ ഭവിന് മദ്യലഹരിയില്‍ അനീഷയെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ തിരക്കിലായിരുന്നത് ഭവിനെ പ്രകോപിതനാക്കി. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന കുഞ്ഞുങ്ങളുടെ അസ്ഥി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.